ഇപ്പോൾ മഴക്കാലം. എല്ലാവരും ഇഷ്ട്ടപെടുന്ന മഴ. എന്നാൽ മഴക്കാലത്തോടൊപ്പം കൂട്ടായ് വരുന്ന നിരവധി രോഗങ്ങൾ ഉണ്ട്. അതിൽ ഒന്നാണ്, വളരെ പ്രധാനപ്പെട്ടതാണ് ചർമ്മ രോഗങ്ങൾ. ചർമ്മ രോഗങ്ങൾ ഉണ്ടായാൽ നമുക്ക് അറിയാം ചർമ്മ സംരക്ഷണം അത്യാവശ്യമാണ്. ആകെ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന രോഗങ്ങൾ. അത് വരാതെ നോക്കണം. വന്നാൽ ചികിത്സ കൂടിയേ തീരൂ. അതുകൊണ്ട് ചർമ്മ സംരക്ഷണം തന്നെ പ്രധാനം.

               ഏറ്റവും അധികം മഴക്കാലത്തു കാണുന്നത് വരണ്ട ചർമ്മം. തണുപ്പ് കാലത്തു നമ്മുടെ ചർമ്മത്തിലെ ഈർപ്പം കുറയുകയും ഒപ്പം ചർമ്മം കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നു. അപ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു. അതിനാൽ നമ്മൾ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക. നമ്മൾ ഉപയോഗിക്കുന്ന സോപ്പ് വീര്യം കുറഞ്ഞതാകാൻ ശ്രദ്ധിക്കുക. അതായത് അധികം പതയുന്ന സോപ്പുകൾ ഉപയോഗിക്കാതിരിക്കുക. കുളി കഴിഞ്ഞാൽ നനവോടെ നല്ലൊരു Moisturizer (അതായത് Medically advised) ഉപയോഗിക്കുക. നനവോടെ എന്ന് പറയുന്നത് ശരീരത്തിന് ഏറ്റവും നല്ല Moisturizer വെള്ളം തന്നെ. മുഖക്കുരു ഉള്ള ഒരാൾക്കാണ് വരണ്ട ചർമ്മം ഉള്ളതെങ്കിൽ അതിനു അനുയോജ്യമായ Moisturizers ഇപ്പോൾ ലഭ്യമാണ്.

              പ്രധാനപ്പെട്ട ഒരു കാര്യം sunscreen ആണ്. നമ്മുക്കിടയിൽ തെറ്റായ ഒരു ധാരണയുണ്ട് മഴക്കാലത്തു എന്തിനു sunscreen ഉപയോഗിക്കണം പുറത്തൊന്നും പോകുന്നില്ലല്ലോ. ആ ധാരണ ശരിയല്ല. മഴക്കാലമാണെങ്കിലും നമ്മുടെ ഓസോൺ പാളികളിൽ സുഷിരങ്ങൾ ഉള്ളതുകൊണ്ട് അതിൽ കൂടി വരുന്ന Ultraviolet രശ്മികൾ നമ്മുടെ ചർമ്മം കറുക്കുന്നതിനും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നതിനും, irritation ഉണ്ടാക്കുന്നതിനും കാരണമാകും.

            അതുപോലെ തന്നെ കണ്ടുവരുന്ന ഒന്നാണ് fungal infections തീർത്തും പ്രധാനപ്പെട്ടതും ഒപ്പം ശ്രദ്ധിക്കേണ്ടതുമാണ്. കൈകാലുകൾ വെള്ളവുമായി കൂടുതൽ സമ്പർക്കത്തിൽ ഉള്ളതുകൊണ്ട് നമ്മുടെ കൈവിരലുകൾക്കിടയിലും കാൽവിരലുകൾക്കിടയിലും അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്‌. ഉദാഹരണം വളംകടി. അതിനാൽ കൈകാൽ വിരലുകൾ എപ്പോഴും ഈർപ്പരഹിതമായിരിക്കുവാൻ ശ്രദ്ധിക്കണം.

           പിന്നെ മുടിയുടെ കാര്യം. മഴക്കാലത്തു മുടി കൂടുതൽ വരണ്ടതാകാൻ സാധ്യത ഉണ്ട്.അതിനാൽ മുടി കഴുകുമ്പോൾ ഏതെങ്കിലും ഒരു mild shampoo ഉം ഒപ്പം കണ്ടീഷണറും ഉപയോഗിക്കുക. ഇതിൽ കണ്ടീഷണറാണ് പ്രധാനം. അത്    മുടിയുടെ മൃദുലത നിലനിർത്തുന്നു. അതിനാൽ shampoo തലയോട്ടിയിലെ അഴുക്കുകൾ മാത്രമാണ് നീക്കം ചെയ്യുന്നത് എന്ന് ഓർക്കുക. എണ്ണ ഉപയോഗിക്കുന്നവർ ആണെങ്കിൽ കൂടിയത് 10 മിനിറ്റ് മാത്രം എണ്ണമയം നിലനിർത്തിയാൽ മതി. ശേഷം shampoo ഉപയോഗിച്ച് എണ്ണമയം നീക്കം ചെയ്യുക. കാരണം താരൻ ഉണ്ടാക്കുന്ന fungus oily medium ത്തിൽ ആണ് വളരുന്നത്.

        ഇപ്പോൾ covid കാലം ആണല്ലോ. എല്ലാവരും നിർബന്ധമായും mask ഉപയോഗിക്കുന്നു. ചിലരിൽ mask വയ്ക്കുന്ന ഭാഗങ്ങളിൽ മുഖക്കുരുവും ചൊറിച്ചിലും അനുഭവപ്പെടുന്നു. അതിനാൽ mask ഉപയോഗിക്കുന്നതിനു മുൻപും ശേഷവും ഒരു Mild facewash ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

      കുറഞ്ഞത് ഇത്രയും കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മഴക്കാലത്തും ചർമ്മ രോഗങ്ങളെ ഭയപ്പെടേണ്ട. ആരോഗ്യമുള്ള നല്ല ചർമ്മം തന്നെ ആയിരിക്കും നമുക്ക് ഉണ്ടായിരിക്കുക.

Dr. Amrutha Elizabeth Varghese
MBBS, MD (DVL)
Consultant – Dermatology & Cosmetology
Mar Sleeva Medicity Palai