
പാദപരിചരണം പ്രമേഹ രോഗികളില്‍
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങള്‍, അംഗഛേദം എന്നിവ പ്രമേഹ രോഗികളില്‍ മാനസി കവും ശാരീരി കവു മായ ബുദ്ധിമു ട്ടുകളും സ്വതന്ത്ര ചല നത്തിനു തടസ്സവും സൃഷ്ടിക്കും. കൃത്യമായതും ശ്രദ്ധയോടുകൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ സഹായകമാ ണ്. നമ്മുടെ രാജ്യത്തില്‍ ഒരു വര്‍ഷം ഏകദേശംഒരു ലക്ഷത്തി ലധികം വ്യക്തിക ളുടെ പാദഭാ ഗങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്നുവെന്നത് അത്യധികം ഭീതിജ നിപ്പി ക്കുന്ന ഒരു കാര്യമാണ്. അതിനാല്‍ കൃത്യമായ അപക ടസാധ്യത നിര്‍ണയം അത്യന്താപേക്ഷിതമാണ്.
10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില് വ്രണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാധ്യത കൂടുതലാണ്. താഴെപ്പറയുന്ന അവസ്ഥകള്‍
– പെരുപ്പ്, മരവിപ്പ്, സ്പര്‍ശന ശക്തിക്കുറവ്
– രക്തസ മ്മര്‍ദ്ദം, ചെമപ്പു നിറമുണ്ടാകള്‍, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം
തുടങ്ങിയവ
– കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്
– നേരത്തെ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍
– നഖങ്ങളിലെ കഠിനമായ രോഗബാധ
പാദനിരീക്ഷണം
എല്ലാ പ്രമേഹ രോഗ കളും കുറഞ്ഞത് വര്‍ഷത്തി ലൊരി ക്കലെങ്കിലും പാദങ്ങള്‍ അപകടസാ ധ്യത യിലു ള്ളതാ ണോയെന്ന് പരിശോധിക്കേണ്ടതാണ്.
സ്പര്‍ശന ശക്തി, പാദഘടന, ഞരമ്പുകള്‍, ത്വക്ക് എന്നിവ യുടെ അവസ്ഥ പരിശോധിപ്പിക്കുക. ഒന്നോ അതിലധികമോ അപകടസാധ്യതയുള്ള രോഗികള്‍ കൂടുതല്‍ സാധ്യത കളുണ്ടാകാതെ തുടര്‍ച്ചയായി പാദങ്ങളുടെ അവസ്ഥ പരിശോധിക്കേണ്ടതാണ്.
മുന്‍കരുതലുകള്‍
- ഗ്ലൂക്കോസ് നില നിയന്ത്രിക്കുക
2. പുകവ ലി, പുകയില പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക
3. പാദരക്ഷകള്‍, പാദപരിചരണം
4. ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള രോഗികള്‍ ദിവസവും സഹായിയെ കൊണ്ട് പാദങ്ങള്‍ പരിശോധിപ്പിക്കുക
5. നഖത്തിന്റെ കോണുകള്‍ തൊലിയോട് ചേര്‍ത്ത് വെട്ടരുത്
6. നാഡീമരവി പ്പുള്ള രോഗികള്‍ കൃത്യമായ അളവി ലുള്ള ചെരുപ്പു കള്‍, ഷൂസുകള്‍, കുഷ്യനുള്ള പാദരക്ഷകള്‍, മൈക്രോ സെല്ലുലാര്‍ റബര്‍ / പ്ലാസ്റ്റിക് കൊണ്ടുള്ള ചെരുപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുക.
7. സ്ട്രാപ്പുള്ള ചെരിപ്പു കള്‍ ഉപയോഗിക്കുന്നത് അവ ഊരിപ്പോകാതിരിക്കാന്‍ സഹായിക്കും.
8. എല്ലുകള്‍ക്ക് രൂപമാറ്റം വന്നവര്‍ അവര്‍ക്ക് വേണ്ടുന്ന വിധത്തില്‍ രൂപക ല്പന ചെയ്ത പാദരക്ഷകളോ, നല്ല വീതിയുള്ള ചെരുപ്പുകളോ ധരിക്കുക
9. പാദങ്ങളില്‍ മോയിസ്ച്ച റൈസറുകള്‍ ഉപയോഗിക്കുക.
ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ ദിവസവും കഴുകുക.
കാല് വിരലുകള്‍ക്കിടയിലുള്ള ഭാഗവും പാദങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക.
മോയിസ്ച്ച റൈസിങ്ങ് ലേപനങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ അവ കാല്വിര ലുകള്ക്കിട യില്‍ തേക്കരുത്.
പാദങ്ങളില്‍ കുരുക്കള്‍, മുറിവു കള്‍, ചുവപ്പ് നിറം തുടങ്ങി യവയുണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക
സോക്സുകള്‍ നിത്യവും മാറ്റുക. വൃത്തിഹീനവും ഇറുകിയതുമായ സോക്സുകള്‍ ധരിക്കരുത്.
വീട്ടിനുള്ളിലും പുറത്തും നഗ്നപാദരായി നടക്കരുത്.
ഷൂസുക ളില്‍ പൊട്ടലുകള്‍, വിടവുകള്‍, കല്ലുകള്‍, ആണികള്‍ എന്നിവയുണ്ടോയെന്ന് പരിശോധിക്കുക.
നല്ല നടപ്പിനു വേണ്ടുന്നവ
* മുറിവുകള്‍, ചുവപ്പ് നിറം, നീര്, നഖത്തിനു പ്രശ്നം എന്നിവയുണ്ടോ എന്ന് പാദങ്ങള്‍,അടിഭാഗമുള്പ്പടെ പരിശോധിക്കുക.
* പാദങ്ങള്‍ മോയിസ്ച്ച റൈസു ചെയ്തു സൂക്ഷിക്കണം
* ചൊറിഞ്ഞ് മുറിവുകള്‍, പോറലു കള്‍ എന്നിവയുണ്ടാവാതെ സൂക്ഷിക്കുക.
* കൃത്യമായ ഇടവേ ളക ളില്‍ ഡോക്ടറെ സമീപിച്ച് പരിശോധിപ്പി ച്ചാല്‍ അംഗഛേദത്തിനുള്ള സാധ്യത 45% മുതല്‍ 85% വരെ കുറയ്ക്കാം.
ദിവസവും ചെയ്യാവുന്ന ചില ലഘു വ്യായാമങ്ങള്‍
- പാദങ്ങ ളിലേ ക്കുള്ള രക്തചം ക്രമണം കൃത്യമായി നിലനിര്‍ത്തുക ഇതിനായി
കാല്വിര ലുകള്‍, കണങ്കാ ലുകള്‍ തുടങ്ങി യവ ദിവസ ത്തില്‍ രണ്ടോ മൂന്നോ തവണ 5 മിനിറ്റു നേരം മടക്കു കയും നിവര്‍ത്തുകയും ചെയ്യുക.
2. ഉള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ ഷൂസുകള്‍ നന്നായി കുടഞ്ഞ് അവ കളഞ്ഞ ശേഷംമാത്രം ധരിക്കുക.
3. രക്തത്തിലെ പഞ്ചസാ രനില ആരോഗ്യ കര മായി നില നിറുത്തു ക. നിയന്ത്രണ വിധേയമല്ലാത്ത പഞ്ചസാരനില നാഡികളുടെ ക്ഷതത്തിനു കാരണ മായേക്കാം.
പ്രമേഹ രോഗികള്‍ ഒരിക്കലും ചെയ്യരുതാത്തവ; ചില മുന്‍ കരുതലുകള്‍
- ചൂടാക്കാനുള്ള പാഡുകള്‍, കുപ്പികള്‍ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. അവമൂലം പൊള്ളലു കള്‍ ഉണ്ടാവാം.
- കാല്പാദ ങ്ങള് നേരെ ചൂടുവെ ള്ളത്തില്‍ മുക്കി വെയ്ക്കരു ത്. കൈകള്‍ ഉപയോഗിച്ച് ചൂടു പരി ശോധി ച്ചതിനു ശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ.
- തഴമ്പ്, ആണി എന്നിവ സ്വയം നീക്കം ചെയ്യരു ത്, നിങ്ങളുടെ ഡോക്ടറെ അതിനു വേണ്ടി സമീപി ക്കുക.
നല്ല നടപ്പിനു വേണ്ടതും വേണ്ടാത്തതും
- ഇറുകി യതും, കനമു ള്ളതും, ഇലാസ്റ്റിക് ഉള്ളതു മായ സോക്സുകള്‍ ധരിക്ക രുത്.
2. പാദങ്ങള്‍ നനഞ്ഞിരിക്കരുത്.
3. വീട്ടിനുള്ളില്‍ പോലും നഗ്നപാദരായി നടക്കരുത്.
ചാര്‍ക്കോട്ട് ഫുട്ട്
നാഡിമരവിപ്പുള്ള രോഗികളില്‍ എല്ലുകളും സന്ധികളും ബലഹീനമാകുന്ന അവസ്ഥയാണിത്. നീര്, ചുവപ്പു നിറം, ചെറുചൂട്, വേദനയോടെയോ അല്ലാതെയോ സ്പര്‍ശന ശേഷി നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍.
അതിനാല്‍ രക്തത്തിലെ പഞ്ചസാര നില നിയന്ത്രണ വിധേയമായി സംരക്ഷിക്കുന്നത് നാഡീക്ഷതത്തില് നിന്ന് രക്ഷിക്കും.
പാദങ്ങള്‍ ദിവസവും പരിശോ ധിക്കുക എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്ഡോക്ടറെ സമീപിക്കുക.
നാഡീ മരവിപ്പുണ്ടാകാതെ ശ്രദ്ധിക്കുക.
മുന്‍കരുതലുകള്‍ പരിചരണത്തേക്കാള്‍ മികച്ചതാണ്. അതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ സൂക്ഷ്മതയോടെ സംരക്ഷിച്ചു ഉപയോഗിക്കുക.
Dr. Jibin K Thomas
MBBS, MS (General Surgery), FIAGES, FMAS, DIP (MAS), FALS
Consultant – General& Laparoscopic Surgery
Mar Sleeva Medicity Palai