Psoriasis എന്ന് കേൾക്കുമ്പോഴേ നമ്മുടെ ഉള്ളിൽ പെട്ടെന്നൊരു ഭീതി ഉണ്ടാകും. എങ്കിൽ ഈ Psoriasis നെ ഭയപ്പെടേണ്ടതായുണ്ടോ? കൃത്യ സമയത്തു അസുഖം diagnosis ചെയ്ത് ശരിയായ ചികിത്സ എടുത്താൽ Psoriasis നെ നമ്മുക്ക് നിയന്ത്രിക്കുവാൻ സാധിക്കും. എന്താണ് Psoriasis? നമ്മളെല്ലാവരിലും സാധാരണ ഗതിയിൽ എല്ലാ നാല്പത് – അറുപത് ദിവസം കൂടുമ്പോഴും പുതിയതായി സ്കിൻ ഉണ്ടായി വരുന്നു. പുതിയതായി സ്കിൻ ഉണ്ടായി വരുന്നതിനു അനുസരിച്ചു പഴയത് പോകുന്നു. എങ്കിൽ Psoriasis ഉള്ള ഒരാൾക്ക് എല്ലാ 4 – 5 ദിവസം കൂടുമ്പോളും പുതിയതായി സ്കിൻ വരുന്നു. പുതിയത് വരുന്നതിനനുസരിച്ചു പഴയത് പോകാതെ നിൽക്കുന്നു.അതിന്റെ ഫലമായി ഒന്നിന്റെ മുകളിൽ ഒന്നായി പാളികളായി പൊറ്റപോലെ കട്ടിയായി വരുന്നു (മീൻ ചെതുമ്പൽ പോലെ). Psoriasis ഒരിക്കലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയില്ല. Psoriasis മഞ്ഞക്കാലത്തു കൂടുതലായും, വേനൽക്കാലത്തു കുറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

എന്ത് കൊണ്ട് Psoriasis ഉണ്ടാകുന്നു?

Psoriasis പാരമ്പര്യമായി വരാം, മാനസിക പിരിമുറുക്കം, ചില മരുന്നുകളുടെ side effects, അമിതമായ പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം Psoriasis ഉണ്ടാക്കുന്നതിനു കാരണമാകുന്നു.

Psoriasis എവിടെയൊക്കെ വരാം?

Psoriasis പലതരത്തിൽ ഉണ്ട്.

1 scalp psoriasis (തലയോട്ടിയിൽ മാത്രം)

2 Nail psoriasis

3 കണ്ണിനു ചുറ്റും

4 ദേഹം മുഴുവനും

5 psoriatic arthritis

Psoriasis നു ചികിത്സ ലഭ്യമാണോ?

തീർച്ചയായും ചികിത്സ ലഭ്യമാണ്. 20% ൽ താഴെയാണ് ബാധിക്കുന്നെതെങ്കിൽ പുറമെ പുരട്ടാൻ ഉള്ള ലേപനങ്ങൾ മാത്രം മതി. അതിനു മുകളിൽ ആണെങ്കിൽ ഉള്ളിലേക്ക് കഴിക്കാൻ മരുന്നുകളും വേണ്ടി വരും. പിന്നെ ഉള്ളത് U V B രശ്മികൾ ഉപയോഗിച്ചുള്ള light therapy (photo therapy) ആണ്. ഏറ്റവും പുതിയതായി വന്നിരിക്കുന്ന ചികിത്സ Biologicals ആണ്. Biologicals Daily tablets ആയിട്ടും weekly injections ആയും കൊടുക്കുന്നു. Biological കൂടുതലും ചെറുപ്രായക്കാരിലും മധ്യവയസ്‌കരിലും ആണ് കൊടുക്കുന്നത്. Biologicals എടുക്കുന്നവരിൽ കുറെയേറെ നാളത്തേക്ക്                  (1 – 2 Years) psoriasis നെ നിയന്ത്രിക്കുവാൻ സാധിക്കും. ഇതിനെല്ലാം ഉപരിയായി psoriasis നെ നിസ്സാരമായി കാണാതെ അതിനു വേണ്ട ശരിയായ മരുന്നുകൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശരിയായ രീതിയിൽ എടുത്താൽ psoriasis നെ നമ്മുക്ക് ഒരു പരിധി വരെ നല്ല രീതിയിൽ നിയന്ത്രിക്കുവാൻ സാധിക്കും.

Dr. Amrutha Elizabeth Varghese 
MBBS, MD (DVL)
Consultant – Dermatology & Cosmetology
Mar Sleeva Medicity Palai