Book an Appointment

കൊറോണറി ആർട്ടറി ഡിസീസ് (CAD) ചെറുപ്പക്കാരിൽ

11 November 2021
കൊറോണറി ആർട്ടറി ഡിസീസ് (CAD) ചെറുപ്പക്കാരിൽ
11 November 2021
ലോകത്തേറ്റവും കൂടുതൽ മരണനിരക്കിനും രോഗാവസ്ഥക്കും കാരണം കൊറോണറി ആർട്ടറി രോഗമാണ്. സൗത്ത് ഏഷ്യക്കാരിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വ്യാപനം 10% ൽ അധികമാണ്. 45 വയസ്സിൽ താഴെയുള്ളവരെയാണ് ചെറുപ്പക്കാർ എന്ന പട്ടികയിൽ ചേർത്തിട്ടുള്ളത്. ചില രാജ്യങ്ങളിൽ 55 നു താഴെ പ്രായമുള്ളവരെയും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാരിൽ ഈ രോഗം വന്നാൽ ഭേദമാകാൻ താരതമ്യേന എളുപ്പമാണ്. സൗത്ത് ഏഷ്യാക്കാരിൽ CAD രോഗബാധിതരാകുന്നവരുടെ ശരാശരി പ്രായം 53 വയസ്സും, യൂറോപ്യൻ രാജ്യങ്ങളിൽ 63 വയസ്സുമാണെന്നു വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യക്കാരിൽ ഈ രോഗം വരാനുള്ള സാധ്യത ജീവിതശൈലി, ജനിതക ഘടന, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പുകവലി, അമിതവണ്ണം എന്നിവയുള്ളവരിൽ കൊറോണറി ആർട്ടറി ഡിസീസ് വന്നാൽ അപകടസാധ്യത കൂടുതലാണ്. പുരുഷന്മാർക്ക് കൊറോണറി ആർട്ടറി രോഗം സ്ത്രീകളെക്കാൾ മുമ്പേ പ്രകടമാകുമെങ്കിലും രോഗബാധിതരായവരുടെ മരണനിരക്കിന്റെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിലാണ്. ഈ രോഗം കുട്ടിക്കാലത്തിൽ തുടങ്ങി പുരോഗമിക്കുന്ന ഒന്നാണെന്ന് ഇതിനോടകം തന്നെ വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള പരമ്പരാഗത കാരണങ്ങൾ
 • പ്രായം
 • ജെൻഡർ
 • പ്രമേഹം
 • രക്തസമ്മർദ്ദം
 • ഡിസ്ലിപിഡീമിയ
 • അമിതവണ്ണം
 • പുകവലി
ഹൃദ്രോഗത്തിനുള്ള കാരണങ്ങളിൽ ഏറ്റവും സാധാരണവും ചികിൽസിച്ചു ഭേദമാക്കാവുന്നതുമായ അസുഖമാണ് ഹൈപ്പർ കൊളസ്ട്രോളീമിയ. രക്തത്തിൽ അളവിൽ കൂടുതൽ കൊളസ്‌ട്രോൾ കാണപ്പെടുന്ന അവസ്ഥയാണിത്. കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള കാരണങ്ങളിൽ പരിഹരിക്കാവുന്നവയാണ് പുകവലി, രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, ഡിസ്ലിപിഡീമിയ, മെറ്റബോളിക് സിൻഡ്രോം എന്നിവ. അതേസമയം പ്രായം, ജെൻഡർ, ജനിതക ഘടന എന്നിവ പരിഹരിക്കാനാവാത്ത അപകട സാധ്യതാഘടകങ്ങളുടെ പട്ടികയിൽപ്പെടുന്നു. കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള മറ്റു കാരണങ്ങൾ
 • മെഥിയോണിൻ സിന്തേസ് ജീൻ
 • ഹെപ്പാറ്റിക് ലിപേസ് ജീൻ
 • ലൈപ്പോപ്രോട്ടീൻ ലൈപേസ് ജീൻ
 • CETP ജീനിലെ പോളിമോർഫിസങ്ങൾ
 • ലൈപ്പോപ്രോട്ടീൻ എ, ഫൈബ്രിനോജൻ, ഡി-ഡൈമർ
 • കുറഞ്ഞ അളവിലുള്ള ഓസ്റ്റിയോകാൽസിൻ
 • ഹൈപ്പോതൈറോയിഡിസം
 • റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
 • ഹോമോസിസ്റ്റിനീമിയ
 • HAART ചികിത്സ നടത്തുന്ന എച്ച്ഐവി രോഗികൾ
 • ഉയർന്ന അളവിൽ വിറ്റാമിൻ ഡി 2, ഡി 3
 • കൊക്കെയ്ൻ ഉപയോഗം
 • കുട്ടികളിൽ ഉണ്ടാകുന്ന കവാസാക്കി രോഗം
 • പെട്ടന്നുള്ള കൊറോണറി ആർട്ടറി ഡിസെക്ഷൻ
 • ഫാക്ടർ 5 ലൈഡൻ
പ്രീമച്ച്വർ ഗ്രേയിംഗ് 20 വയസ്സിന് മുമ്പ് മുടി നരയ്ക്കുന്നത് CAD മായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ CAD ഉള്ളവർക്ക് പ്രീമച്ച്വർ ഗ്രേയിംഗ് വരാനുള്ള സാധ്യത 5.3 മടങ്ങ് കൂടുതലാണ്. ആർക്കസ് സെനൈലിസ് കണ്ണുകളുടെ കോർണിയക്കു ചുറ്റും ചാരം, വെളുപ്പ്, നീല എന്നീ നിറങ്ങളിൽ അതാര്യമായി കാണപ്പെടുന്നു. ഇത് ഫോസ്ഫോളിപിഡ്, കൊളസ്ട്രോൾ എന്നിവയുടെ നിക്ഷേപങ്ങൾ മൂലം ഉണ്ടാകുന്നു. ആർക്കസ് സെനൈലിസ് ഉള്ളവർക്ക് ഫാമലിയൽ ഹൈപ്പർ കൊളസ്ട്രീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രീമച്ച്വർ ബാൾഡിങ് (കഷണ്ടി) പുരുഷന്മാരിലെ കഷണ്ടി CAD മായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരെ അപേക്ഷിച്ച് CAD ഉള്ളവർക്ക് പ്രീമച്ച്വർ ബാൾഡിങ് വരാൻ 5 .6 മടങ്ങ് അധിക സാധ്യതയുണ്ട്. സേൻതോമറ്റ  കൺപോളകളുടെ ചർമ്മത്തിന് അടിയിൽ ഉണ്ടാകുന്ന കൊളസ്ട്രോളിന്റെ മഞ്ഞനിറത്തിലുള്ള നിക്ഷേപമാണ് സേൻതോമറ്റ. ഇത് ഹൈപ്പർ ലിപ്പീസീമയുമായി ബന്ധപ്പെട്ടിക്കുന്നു. സ്ത്രീകളിൽ CAD ഉണ്ടാകാനുള്ള കാരണങ്ങൾ
 • ഹൈപ്പർ ഈസ്‌ട്രോജെനീമിയ
 • പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (ഇവർക്ക് പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച കൂടുതലാണ്)
 • പ്രീ എക്ലാംസിയ
 • ഗർഭത്തിന്റെ മൂന്നാമത്തെ ട്രൈമെസ്റ്ററിൽ ഉള്ള രക്തസ്രാവം
 • ഗർഭകാല പ്രമേഹം (ഭാവിയിൽ പ്രമേഹ രോഗി ആയില്ലെങ്കിലും അതെറോസ്‌ക്‌ളിറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു)
 • മാസം തികയാതെയുള്ള ശിശുവിന്റെ ജനനം
 • റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
 • ലൂപസ്
പത്തോഫിസിയോളജി സാധാരണ രീതിയിലുള്ള കൊറോണറി ആർട്ടറി രോഗാവസ്ഥയാണ് 80% ചെറുപ്പക്കാരിലും ഉണ്ടാകുന്നത്. 4% ആളുകൾക്ക് ഹൃദയ രക്‌തധമനികളുടെ അസാധാരണമായ ഘടന കൊണ്ടും 5% ആളുകൾക്ക് മറ്റ് രക്തധമനികളിലെ ബ്ലഡ് ക്ലോട്ട് കൊണ്ടും 5% ആളുകൾക്ക് രക്തം അസാധാരണമായി കട്ടിപിടിക്കുന്ന രോഗാവസ്ഥ കൊണ്ടും 6% ആളുകൾക്ക് കൊറോണറി ആർട്ടറിയുടെ ഇൻഫ്ളമേഷൻ അല്ലെങ്കിൽ സ്പാസം കൊണ്ടും CAD ഉണ്ടാകാം. റേഡിയേഷൻ തെറാപ്പി, മുഴകൾ, ട്രോമ, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും കാരണങ്ങളായി കാണാക്കാക്കപ്പെടുന്നു. CAD ന്റെ ക്ലിനിക്കൽ അവതരണം യുവാക്കളിൽ CAD വരുന്ന യുവാക്കളിൽ മിക്കവർക്കും മുൻപ് നെഞ്ചുവേദനയോ ഹൃദയാഘാതമോ ഹാർട്ട് ഫെയിലിയറോ ഉണ്ടാകാറില്ല. 2/3 പേർക്ക് ഇസിജി യിൽ വ്യത്യാസമില്ലാത്ത ഹൃദയാഘാതം ഉണ്ടാകുമ്പോൾ ബാക്കിയുള്ള 1/ 3 പേർക്ക് മാത്രമേ ഇസിജിയിൽ വ്യത്യാസം ഉണ്ടാകാറുള്ളൂ. സാധാരണയായി യുവാക്കളിൽ ഹൃദയത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ രക്തധമനികൾക്കേ തടസ്സം ഉണ്ടാകാറുള്ളൂ. അതുപോലെതന്നെ 10% ആളുകൾക്ക് മാത്രമാണ് മൂന്നു രക്തക്കുഴലുകൾക്കും തടസ്സം സംഭവിക്കാറുള്ളത്. കാർഡിയോ വാസ്ക്കുലാർ ട്രീട്മെന്റിന് ഉപയോഗിക്കുന്ന സാധാരണ മാർഗങ്ങൾ
 • ക്ലിനിക്കൽ പരിശോധന
 • കുടുംബ ചരിത്രം
 • ഗ്ലോബൽ റിസ്ക് സ്കോറിങ്
 • ആജീവനാന്ത അപകടസാധ്യത കണക്കാക്കൽ
 • ഇസിജി
 • എക്കോ
 • സ്ട്രെസ് ഇലെക്ട്രോകാർഡിയോഗ്രഫി
 • മയോകാർഡിൽ പെർഫ്യൂഷൻ ഇമേജിങ്
 • സ്ട്രെസ് എക്കോ കാർഡിയോഗ്രഫി
 • LDL C, HDC C
 • ലിപോ പ്രോട്ടീൻ a
 • ലിപോ പ്രോട്ടീൻ ഫ്രാക്ഷനേഷൻ
 • കൊറോണറി ആൻജിയോഗ്രഫി
 • അൾട്രാസൗണ്ട് ഉപഗോഗിച്ച് കാര്ടിഡ് ഇന്റിമ തിക്‌നെസ്സ്
 • CT കൊറോണറി കാൽസ്യം
 • CT കൊറോണറി ആൻജിയോഗ്രഫി
 • MRI കൊറോണറി ആൻജിയോഗ്രഫി
  ഡിജിറ്റൽ അബ്‌ഡോമിനൽ ഡയമീറ്റർ, സ്കിൻ ഫോൾഡ് റേഷ്യോ എന്നിവ CAD പ്രവചിക്കാനുള്ള സൂചകങ്ങളാണ്. ഇത് BMI, വെയിസ്റ് സർകംഫെറൻസ് എന്നിവയെക്കാൾ മികച്ച ഫലം നൽകുന്നു. ഹൃദയാരോഗ്യത്തിന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിഷ്കർഷിക്കുന്ന 7 കാര്യങ്ങൾ
 • പുകവലിക്കാത്തതിരിക്കുക അല്ലെങ്കിൽ പുകവലി ഉപേക്ഷിച്ചിട്ട് ഒരു വർഷമെങ്കിലും ആയിക്കണം.
 • ബോഡി മാസ്സ് ഇൻഡക്സ് (< 25 kg /m)
 • മതിയായ അളവിൽ വ്യായാമം (>= 150 min / week)
 • ആരോഗ്യകരമായ ഭക്ഷണക്രമം
 • കഴിക്കുന്ന ഉപ്പിന്റെ അളവ് 1. 5 gm / day യിൽ താഴെ
 • മധുരമുള്ള പാനീയങ്ങൾ കുറക്കുക (<= 36 oz / week)
 • മൽസ്യം (>= 200 gm / week)
 • പച്ചക്കറികളും പഴങ്ങളും (>= 500 gm / week)
 • നാരുകൾ അടങ്ങിയ ധാന്യങ്ങൾ (2 servings / day)
 • കൊളെസ്ട്രോൾ ലെവൽ <200 mg/dl
 • BP ലെവൽ <120/ 80 mHg
 • FBS ലെവൽ <100 mg/ dl
പ്രതിരോധ രീതികൾ ഒരു രോഗത്തിന്റെ ആഘാതം തടയുന്നതിനും കുറക്കുന്നതിനും രണ്ട് രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങളുണ്ട്. പ്രൈമറി പ്രിവൻഷൻ പ്രൈമറി പ്രിവൻഷൻ എന്നത് രോഗം വരുന്നത് തടയാൻ ഒരു വ്യക്തി സ്വീകരിച്ച മുൻകരുതൽ നടപടികളാണ്. ആൻജിയോഗ്രഫി, ബൈപാസ് ശസ്ത്രക്രിയകൾ എന്നിവ മരുന്നുകളാൽ മാറ്റാൻ പറ്റാത്ത കഷ്ടതകൾ കുറക്കുന്നു. സെക്കണ്ടറി പ്രിവൻഷൻ ഹൃദ്രോഗം ഉള്ളവർക്ക് ഹൃദയാഘാതം വരാതിരിക്കാനും വന്നാൽ അതിന്റെ ആഘാതം കുറക്കാനും ചെയ്യുന്ന നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രൈമറി പ്രിവൻഷൻ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ
 • പുകവലി പാടേ ഉപേക്ഷിക്കുക
 • ആരോഗ്യകരമായ ഭക്ഷണക്രമം
 • വ്യായാമം
 • വണ്ണം കുറക്കുക
 • പ്രമേഹം നിയന്ത്രിക്കുക
 • രക്‌തസമ്മർദ്ദം കുറക്കുക
 • ഹൃദ്രോഗത്തിലേക്ക് വഴിയൊരുക്കുന്നതിനു കാരണമാകുന്ന മറ്റ് അസുഖങ്ങളെ ചികിൽസിക്കുക (eg : കിഡ്‌നി തകരാർ)
 • ശസ്ത്രക്രിയ (ബാരിയാട്രിക് ശസ്ത്രക്രിയ)
സ്റ്റാറ്റിൻ ഉപയോഗിച്ച് പ്രൈമറി/ സെക്കണ്ടറി പ്രിവൻഷൻ കൊറോണറി ആർട്ടറി രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സ്റ്റാറ്റിൻ ഗുളികകൾ വളരെ ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകളാണ്. ഇവ സമാനതകളില്ലാത്തതാണെന്നു ഇതിനോടകം തന്നെ പഠനങ്ങൾ കാണിച്ചിട്ടുണ്ട്. പ്രൈമറി പ്രിവെൻഷന്റെ ഭാഗമായി രോഗികൾക്ക് സ്റ്റാറ്റിൻ കൊടുക്കണമെന്നുള്ള ശുപാർശകൾ പരക്കെ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കും ഹൃദ്രോഗം കണ്ടെത്തിയവർക്കും ഉള്ള ആദ്യ ചികിത്സയാണ് സ്റ്റാറ്റിൻസ്. 30% ഹൃദ്രോഗങ്ങളും സ്റ്റാറ്റിൻ ഗുളികകൾ പ്രതിരോധിക്കുന്നു. ഏറ്റവും അപകടകരമായ കൊളസ്‌ട്രോൾ വകഭേദങ്ങളെപ്പോലും കുറക്കാൻ റോസുവാസ്റ്റാറ്റിൻ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു. ആസ്പിരിൻ കുറഞ്ഞ ഡോസ് രക്തസ്രാവത്തിന്റെ സാദ്ധ്യതകൾ ഇല്ലാത്ത 40 മുതൽ 70 വരെ പ്രായമുള്ള ആളുകൾക്ക് അതെറോസ്‌ക്‌ളിറോസിസ് കാർഡിയോവാസ്‌ക്യൂലർ ഡിസീസ് തടയാൻ പ്രൈമറി പ്രിവൻഷൻ എന്ന നിലക്ക് കുറഞ്ഞ ഡോസിലുള്ള ആസ്പിരിൻ നൽകാവുന്നതാണ്.
Dr. Krishnan C

Dr. Krishnan C

MBBS, MS, M.Ch (CTVS)
Senior Consultant – Cardiovascular & Thoracic Surgery
Mar Sleeva Medicity Palai

Affordable Treatment

Affordable Treatment

We provide the most affordable treatment in the health sector.

Holistic Care

Holistic Care

Full-fledged Modern medicine, Ayurveda and Homoeopathy under one roof

Critical Medical Care

Critical Medical Care

Critical medical care for people who have life-threatening injuries and illnesses.