Book an Appointment

ചലന വൈകല്യ പരിഹാര ചികിത്സ ആയുർവേദത്തിൽ

25 November 2021
ചലന വൈകല്യ പരിഹാര ചികിത്സ ആയുർവേദത്തിൽ
25 November 2021

നമ്മുടെ ചലങ്ങളിലെ പൂർണ്ണതയും സൗകുമാര്യവുമാണ് ജൈവ വൈവിധ്യങ്ങളിൽ വെച്ച് മനുഷ്യനെ ഉത്തമനാക്കുന്നത്. സ്ത്രീക്കും പുരുഷനും കുട്ടികൾക്കും വ്യത്യസ്തങ്ങളായ ചലന സൗകുമാര്യതയാണുള്ളത്. പുരുഷന്റെ അകാരാഗവുംഭീര്യവും സ്ഥൈര്യവും സ്ത്രീകളിലെ ലാസ്യഭംഗിയാർന്ന ഭാവാത്മക ചലനങ്ങളും കുട്ടികളിലെ കുട്ടിത്തം നിറഞ്ഞ കുസൃതി കലർന്ന ദ്രുത ചലനങ്ങളും നാം അനിവാര്യമായി കരുതാറുണ്ട്. ചലങ്ങളിലെ ഭംഗിയും ദൃഢതയും കുറെയേറെ പാരമ്പര്യമായി ലഭിക്കുമെങ്കിലും അവയിലെ പോരായ്മകൾ വ്യായാമവും പരിശീലനവും പോഷകാഹാരവും മൂലം തിരുത്തിയെടുത്ത് പൂർണ്ണതയിലെത്തിക്കാവുന്നതാണ്.

ശരീരത്തിന്റെ സ്ഥായീഭാവത്തിലെ അപാകത (Posture disorder), ശരീരാവയവ വിന്യാസത്തിലെ അപാകത (Body alignment disorder), ഭാഗീക ചലനക്ഷമത (Partial mobility), ചലനരാഹിത്യം (Immobility), വികലചലനങ്ങൾ (Improper movements) മുതലായവയാണ്പ്രധാനപ്പെട്ട ചലനവൈകല്യങ്ങൾ. ചെറുപ്പം മുതലേ നമ്മെ ബാധിക്കുന്ന വിവിധരോഗങ്ങൾ, വീഴ്ച, അപകടങ്ങൾ മുതലായവ നമ്മുടെ പ്രവൃത്തിയെയും കാര്യക്ഷമതയെയും ചലനങ്ങളെയും ബാധിക്കാം.

കുട്ടിക്കാലത്തു ഉണ്ടാകുന്ന പോളിയോ, മെനിഞ്ചൈറ്റിസ്, നട്ടെല്ലുരോഗങ്ങൾ, ചുമ, പരിക്കുകൾ, ഒടിവ് (Fracture), സന്ധിഭ്രംശം (Joint dislocation), ഉണങ്ങാത്ത വ്രണങ്ങൾ, വൃക്കരോഗം, ത്വക്ക് രോഗങ്ങൾ മുതലായവയ്ക്ക് നാം ചികിത്സ തേടാറുണ്ട്. ചികിത്സക്ക് ശേഷവും മിക്കവർക്കും ചലനങ്ങളിലെ പൂർണ്ണത കൈവരിക്കാനാകാത്തതായും കണ്ടുവരാറുണ്ട്. ശിശുക്കളിലെ കഴുത്ത് സാരിക്ക് ഉറക്കായ്ക, കാലുകളുടെ വളവ്, മാംസശോഷം, നാഡിശോഷം, പ്രവർത്തന വൈകല്യം, കൃശഗാത്രത്വം, ശരീരത്തിനും മനസ്സിനും വേണ്ടവിധം വളർച്ച കൈവരിക്കായ്ക, പോഷകാഹാരക്കുറവ് എന്നിവ മൂലം കാലക്രമേണ ചലനവൈകല്യങ്ങൾ കണ്ടുവരാറുണ്ട്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവയെ ബാധിക്കുന്ന വൈകല്യങ്ങളും അപൂർണ്ണതയും ക്രമേണ നമ്മുടെ ചലനങ്ങളെ ബാധിക്കാം.

കൗമാരക്കാരിൽ അമിതവണ്ണം അവർക്കുതന്നെ അപകർഷതയുണ്ടാക്കുന്ന രീതിയിൽ ചലനവൈകല്യങ്ങൾ സൃഷ്ടിക്കും. ഒപ്പം തന്നെ പിറ്റ്യൂറ്ററി ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, ആന്തരികസ്രവങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ചികിത്സമൂലം നിയന്ത്രണവിധേയമാക്കാവുന്നതാണെങ്കിലും അവയെല്ലാം കാലക്രമേണ അവരുടെ ചലനസൗകുമാര്യതയെ ബാധിക്കാം. യുവാക്കളിൽ അവരുടെ അമിതാവേശം കലർന്ന ജീവിതരീതി, വാഹനാപകടങ്ങൾ, കലാപങ്ങളിലെ പരിക്കുകൾ മുതലായവ ചലനവൈകല്യങ്ങൾക്ക് കാരണമാകും. വേറെ ചിലർക്ക് അപകർഷതാബോധം, ഉൾവലിവ് (Depression), മദ്യാസക്തി, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ അവരുടെ ജീവിതത്തിന്റെ താളവും ചലനവും അപകടത്തിലാക്കും.

താരതമ്യേന മധ്യവയസ്കരിൽ കണ്ടുവരുന്ന പ്രമേഹം, വെരിക്കോസ് വെയ്ൻ, വിവിധങ്ങളായ വാതരോഗങ്ങൾ, സന്ധിവാതം, പക്ഷാഘാതം, മാംസപേശികളെ ശോഷിപ്പിക്കുന്ന രോഗങ്ങൾ, തോൾവേദന, കഴുത്തുവേദന, ഫ്രോസൺ ഷോൾഡർ, നടുവേദന, കാൽമുട്ട് വേദന, ഓസ്റ്റിയോ ആർത്രൈറ്റിസ്, ലംബാർ സ്പോൺഡൈലോസിസ്, നട്ടെല്ല് തകരാറുകൾ, ഡിസ്ക് തകരാറുകൾ എന്നിവ നമ്മുടെ സാധാരണ ചലനങ്ങളെ ബാധിക്കാം. തൃപ്തികരമായ രീതിയിൽ തൊഴിലിൽ ഏർപ്പെടാൻ കഴിയാതെ വരുകയും തന്മൂലം നമ്മുടെ ധാരാളം തൊഴിൽ ദിനങ്ങളെ നഷ്ടപ്പെടുത്തുകയും വരുമാനനഷ്ടം ഉണ്ടാക്കുകയും ചികിത്സയ്ക്കായി അമിത ചെലവ് ഉണ്ടാക്കുകയും ചെയ്യും.

വാർദ്ധക്യാവസ്ഥയിൽ നാഡീഞരമ്പുകൾ, അസ്ഥികൾ, മാംസപേശികൾ മുതലായവയുടെ ബലക്കുറവ് കൊണ്ട് നമുക്ക് നിശ്ചയമായും വൈകല്യങ്ങൾ ഉണ്ടാകാം. മറവിരോഗം, പാർക്കിൻസൺസ് ഡിസീസ് മുതലായവയും ചലനവൈകല്യങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളാണ്. എല്ലാത്തരം രോഗാവസ്ഥകളിലും മതിയായ ചികിത്സ അനിവാര്യമാണ്. അപ്രകാരം ചികിത്സയ്ക്ക് ഒപ്പമോ ശേഷമോ നിലനിൽക്കുന്ന ചലനവൈകല്യങ്ങൾ പരിഹരിക്കാൻ ആയുർവേദശാസ്ത്രത്തിൽ വിവിധങ്ങളായ ചികിത്സ മാർഗങ്ങളുണ്ട്. രോഗി തരണം ചെയ്തു വന്ന വഴി കൃത്യമായി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ ആയുർവേദ ചികിത്സകൊണ്ട് കഴിയും. അനേകം ഔഷധമൂലികൾ ചേർത്ത് തയ്യാറാക്കിയ വീര്യവത്തായ തൈലങ്ങൾ ഉപയോഗിച്ചുള്ള അഭ്യംഗം, മർമ്മകിഴി, ഇലക്കിഴി, നവരക്കിഴി, ആവിക്കിഴി, മുട്ടക്കിഴി, മാംസക്കിഴി മുതലായവ നമ്മുടെ പ്രവർത്തന ശേഷി കുറഞ്ഞ മാംസപേശികളുടെയും ഞരമ്പുകളെയും ഉത്തേജിപ്പിച്ച് രക്തചംക്രമണം വർദ്ധിപ്പിച്ച് രോഗികൾക്ക് നവോന്മേഷവും നവജീവനും പ്രദാനം ചെയ്യാൻ കഴിയും. സ്നേഹധാര (പിഴിച്ചിൽ), കാഷായ ധാര, നസ്യം, സ്നേഹവസ്തി, കഷായവസ്തി, കടീവസ്തി, ഗ്രീവാവസ്തി, ജാനുവസ്തി മുതലായ ചികിത്സ ക്രിയാക്രമങ്ങൾ ചലനവൈകല്യമുള്ള രോഗികളെ ജീവിതത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സഹായിക്കും. ഷാഷ്ഠിക തൈലം, രസതൈലം, ധാന്വന്തരം തൈലം, മുറിവെണ്ണ, മഹാ മാഷതൈലം മുതലായ വീര്യവത്തായ ഔഷധങ്ങളുടെ അതിസൂക്ഷ്മമായ ഉപയോഗം രോഗികൾക്ക് കാര്യമായ ആശ്വാസം പ്രദാനം ചെയ്യും. സേമ്യതൈലങ്ങളായ ഗന്ധതൈലം, മഹാരാജ പ്രസാരണി തൈലം, വിവിധ രസായനങ്ങൾ, ഘൃതങ്ങൾ എന്നിവയുടെ നിഷ്കർഷയോടെയുള്ള ഉപയോഗം രോഗശമനത്തിന് ഉത്തമമാണ്. ആയുർവേദ മർമ്മ ചികിത്സയിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപതുതരം ബന്ധനങ്ങളുടെ (Bandages) ആധുനിക രൂപകല്പന ഇന്ന് ലഭ്യമാണ് (Muscular skeletal wraps, bandages and aids).

ചലനശേഷി പൂർണമായി വീണ്ടെടുക്കുക അല്ലെങ്കിൽ രോഗതീവ്രത പരമാവധി കുറയ്ക്കുക, അനുയോജ്യമായ തൊഴിലിൽ വ്യാപൃതരാകാൻ സഹായിക്കുക (Rehabilitation), തൊഴിൽദിന നഷ്ടം പരമാവധി കുറയ്ക്കുക, വൈകല്യത്തിന്റെ തോത് കുറയ്ക്കുക എന്നിവയാണ് ചലനവൈകല്യ ചികിത്സയുടെ പ്രധാന ലക്ഷ്യം. ഒപ്പം നമ്മുടെ ചലനങ്ങൾ സാധ്യമാക്കുന്ന mobility aids, mobility vehicles എന്നിവയുടെ ഉപയോഗത്തിനായി ശരീരത്തെ പ്രാപ്തമാക്കാനും ഉപയോഗിക്കുന്നു. സ്പോർട്സ് താരങ്ങൾക്കുണ്ടാകുന്ന വിവിധ പരിക്കുകൾ, കായിക ശേഷി അപര്യാപ്തത എന്നിവയും ഗണത്തിൽപ്പെടുത്താവുന്നതാണ്. രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ വിദഗ്ധചികിത്സകരും, കർമ്മോന്മുഖരും പരിചയസമ്പന്നരും   ഊർജ്ജസ്വലരുമായ തെറാപ്പിസ്റ്റുകൾ അടങ്ങിയ ഗ്രൂപ്പിന് മാത്രമേ രോഗികൾക്ക് വിദഗ്ധ ആയുർവേദ ചികിത്സാ പരിചരണത്തിലൂടെ ആശ്വാസം പകരാൻ കഴിയൂ.

Dr. S Jayakumar

Dr. S Jayakumar

BAM
Senior Consultant- Dept. of Ayurveda
Mar Sleeva Medicity Palai

Affordable Treatment

Affordable Treatment

We provide the most affordable treatment in the health sector.

Holistic Care

Holistic Care

Full-fledged Modern medicine, Ayurveda and Homoeopathy under one roof

Critical Medical Care

Critical Medical Care

Critical medical care for people who have life-threatening injuries and illnesses.