Book an Appointment

ഓസ്റ്റിയോപൊറോസിസ് – നിസാരമായി കാണരുത്

1 November 2025
ഓസ്റ്റിയോപൊറോസിസ് – നിസാരമായി കാണരുത്
1 November 2025

ഓസ്റ്റിയോപൊറോസിസ് അഥവ അസ്ഥിശോഷണം എന്നത് അസ്ഥികൾ ദുർബലമായി തകരാറിലാകുന്ന സ്ഥിതിയാണ്. അസ്ഥികളുടെ സാന്ദ്രത കുറയുകയും തുടർന്ന് അസ്ഥികളുടെ ധാതുക്ഷയം സംഭവിച്ച് കട്ടികുറഞ്ഞ് പൊട്ടുകയും ചെയ്യുന്നതാണ് ഈ രോ​ഗം. പ്രധാനമായും വാർധക്യസഹജമായ രോ​ഗമാണിത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുക. ആറിന് ഒന്ന് എന്ന അനുപാതത്തിലാണ് ഇന്ത്യൻ ജനസംഖ്യപ്രകാരം ഇാ രോ​ഗം കണ്ടു വരുന്നത്.

ഓസ്റ്റിയോപൊറോസിസ് രണ്ട് വിധത്തിൽ

ഓസ്റ്റിയോപൊറോസിസിനെ രണ്ടായി തിരിക്കാം. പ്രൈമറി ഓസ്റ്റിയോപൊറോസിസ് എന്നും സെക്കണ്ടറി ഓക്സ്റ്റിയോപൊറോസിസ് എന്നും. പ്രൈമറി ഓസ്റ്റിയോപോറോസിസ് രണ്ട് വിധത്തിലുണ്ട്. ടൈപ്പ് വൺ എന്ന് പറയുന്നത് സ്ത്രീകളിൽ കണ്ടു വരുന്ന ഓസ്റ്റിയോപൊറോസിസ് ആണ്. ആർത്തവവിരാമത്തിന്റെ അവസാനം ഹോർമോൺ വ്യതിയാനം കൊണ്ടു വരുന്നതാണിത്. ഇസ്ട്രജൻ ഹോർമോണാണ് ഇതിൽ അപകടകാരികളായി വരുന്നത്. ടൈപ്പ് 2 എന്നു പറയുന്ന ഓസ്റ്റിയോപൊറോസിസ് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വരുന്നതാണ്.പ്രായം കൂടുന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുക.

സെക്കണ്ടറി ഓസ്റ്റിയോപൊറോസിസ് ജീവിത സാഹചര്യങ്ങൾക്കൊണ്ട് ഉണ്ടാകുന്നതാണ്. പലഘട്ടങ്ങളിൽ ഉപയോ​ഗിക്കുന്ന മരുന്നുകൾ കാരണവും നമുക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കാരണവും ഇത് വരും. സ്റ്റീറോയ്ഡ് പോലുള്ള മരുന്നുകൾ, അപസ്മാരം പോലുള്ള രോ​ഗത്തിനു ഒരുപാട് കാലം ഉപയോ​ഗിക്കുന്ന മരുന്നുകളുടെ ദൂഷ്യവശങ്ങൾ മൂലവും ഓസ്റ്റിയോപൊറോസിസ് വരാറുണ്ട്. മദ്യപാനം , പുകവലി എന്നിവയെ തുടർന്നും ഒരുപാട് കാലമായി അസുഖശയ്യയിലായി കൈയ്യും കാലും അനങ്ങാതെ കിടക്കുന്നവർ എന്നിവർക്കു ഈ രോ​ഗത്തിന് സാധ്യതയുണ്ട്. ഇത് രണ്ടുമല്ലാതെ വാതം പോലുളള രോ​ഗം കൊണ്ടും കരളിനും വൃക്കയ്ക്കും വരുന്ന മറ്റ് അസുഖങ്ങൾകൊണ്ടും ഇതിന്റെ പാർശ്വഫലമായും ഓസ്റ്റിയോപൊറോസിസിന് സാധ്യതയുണ്ട്.

എങ്ങനെ കണ്ടുപിടിക്കാം

മറ്റ് അസുഖങ്ങളെ വച്ച് നോക്കുമ്പോൾ നിശബ്ദ രോ​ഗമാണിത്. പലരിലും ഒടിവോ മറ്റ് ഫ്രാക്ചറുകളോ ഉണ്ടായെങ്കിലെ രോ​ഗം വെളിപ്പെടുകയുള്ളു. അതുവരെ വല്യപ്രശ്നങ്ങൾ ആർക്കും കാണാറില്ല. എല്ലുകളുടെ വേദന ചിലരിൽ കാണപ്പെടുമെങ്കിലും പ്രായസ​ഹജമാണ് എന്ന് കരുതി പലരും തള്ളികളയുകയാണ് ചെയ്യുന്നത്.ഇത് ചിലപ്പോൾ ഓസ്റ്റിയോപൊറോസിസിന്റെ സൂചനയാകാം. വളരെ ചുരുക്കം ചിലരിൽ നട്ടെല്ലിൽ ചെറിയ വളവുകാണപ്പെടാൻ സാധ്യതയുണ്ട്. പരിശോധനകൾ വഴി ഓസ്റ്റിയോപൊറോസിസ് കണ്ട് പിടിക്കാൻ സാധിക്കും.

ബി.എം.ടി അഥവാ ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും, ഡെക്സാ സ്കാൻ എന്ന അൾട്രാ സൗണ്ട് മുഖേനയുള്ള സ്കാനിം​ഗ് വഴിയും ഓസ്റ്റിയോപൊറോസിസ് ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും. ബി.എം.ടി ലളിതമായ പരിശോധന രീതിയാണ്. കാലിന്റെ കാൽക്കേനിയം എന്ന് പറയുന്ന എല്ലിൽ നിന്നും എല്ലിന്റെ കട്ടി പരിശോധിച്ച് എല്ലിൽ കട്ടി കുറവുണ്ടോ എന്ന് നോക്കുന്ന പരിശോധനയാണിത്. കുറച്ചു കൂടി നൂതനമായ പരിശോധനയാണ് ഡെക്സാ സ്കാൻ. തുട എല്ല്, ഇടുപ്പ് എല്ല് , നട്ടെല്ല് , കൈക്കുഴ എന്നിവിടങ്ങളിലെ എല്ലിന്റെ സാന്ദ്രത പരിശോധിച്ച് അത് ആരോ​ഗ്യവാന്മാരായവരുടെ എല്ലുകളുമായി താരതമ്യം ചെയ്ത ശേഷം ടി സ്കോർ എന്ന സ്കോർ വഴി നോക്കിയാണ് എല്ലിന്റെ കട്ടി കുറവുണ്ടോ എന്ന് കണ്ടുപിടിക്കുന്നത്.

ഓസ്റ്റിയോപൊറോസിസ് വരാതെ നോക്കാം.

മറ്റ് അസുഖങ്ങളെ വച്ച് നോക്കുമ്പോൾ നിശബ്ദ രോ​ഗമായതിനാൽ രോ​ഗം വരാതെ നോക്കുക എന്നതാണ് പ്രധാനമായ കാര്യം. അതിനായി ഭക്ഷണത്തിലും ജീവിതശൈലിയിലും ക്രമീകരണങ്ങൾ വരുത്തണം. ഭക്ഷണത്തിൽ കാൽസ്യമാണ് എല്ലിൽ ധാരാളമായി വേണ്ടി ധാതു. കാൽസ്യം ആവശ്യത്തിനു ലഭിക്കുന്ന ഭക്ഷണങ്ങൾ വഴി ഓസ്റ്റിയോപൊറോസിസ് തടയാൻ സാധിക്കും. കാൽസ്യത്തിനൊപ്പം വൈറ്റമിൻ ഡി സപ്ലിമെന്റും ആവശ്യമാണ്. വൈറ്റമിൻ ഡി ആണ് എല്ലിൽ കാൽസ്യത്തെ ഉറപ്പിക്കാൻ സഹായിക്കുന്നത്. ഇതല്ലാതെ മരുന്നുകളും ലഭ്യമാണ്. എല്ലിന്റെ സാന്ദ്രത കുറയുന്നത് തടയുന്നതിനുള്ള മരുന്നുണ്ട്. മരുന്ന് കഴിച്ചാൽ ക്രമാതീതമായി എല്ലിന്റെ സാന്ദ്രത കുറയുന്നത് തടയാൻ സഹായിക്കും. കൂടാതെ ​ഹോർമോൺ തെറാപ്പികളുമുണ്ട്. സ്ത്രീകളിൽ മാത്രമായി ഇസ്ട്രജൻ ​ഹോർമോൺ തെറാപ്പി ചെയ്യുന്നതു കൊണ്ടും ഒരു പരിധിവരെ ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ സാധിക്കും.

Dr. Ricky Raj

Dr. Ricky Raj

MBBS, MS (Orthopaedics), Post- Doctoral Fellowship in Hand & Reconstructive Surgery
Consultant- Orthopaedics

Affordable Treatment

Affordable Treatment

We provide the most affordable treatment in the health sector.

Holistic Care

Holistic Care

Full-fledged Modern medicine, Ayurveda and Homoeopathy under one roof

Critical Medical Care

Critical Medical Care

Critical medical care for people who have life-threatening injuries and illnesses.