അന്നനാള കാൻസർ ലക്ഷണങ്ങളും നൂതന ചികിത്സയും

അന്നനാളത്തിലെ കാൻസർ ചികിത്സ ഫലപ്രദമാകണമെങ്കിൽ രോഗത്തെക്കുറിച്ചുള്ള അവബോധം അത്യാവശ്യമാണ്. അന്നനാളത്തിന്റെ മുകളിലും മധ്യഭാഗത്തും,താഴെ ഭാഗത്തും കാൻസർ കണ്ടുവരാറുണ്ട്. പുകവലി, മദ്യപാനം, വളരെ ചൂടുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത്, അമിതവണ്ണം,ആസിഡ് റിഫ്ലക്സ്, ബാരറ്റ്സ് ഇൗസോഫാഗസ് പോലുള്ള അവസ്ഥകൾ എന്നിവ അന്നനാളത്തിലെ കാൻസറിനു കാരണമാകാറുണ്ട്.
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടാണ് പ്രധാന ലക്ഷണം. ഭാരം കുറയുക. നെഞ്ചുവേദന, ഛർദ്ദി / ഭക്ഷണം തിരിച്ചു വരിക,ശബ്ദം മാറുക എന്നിവയാണ് അന്നനാളത്തെ ബാധിക്കുന്ന കാൻസറിന്റെ ലക്ഷണങ്ങൾ.പുകവലി, മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആസിഡ് റിഫ്ലക്സിന് കൃത്യമായി ചികിത്സിക്കുക എന്നിവയാണ് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേരത്തെ ഡോക്ടറെ കണ്ട് ചികിത്സകൾ തേടേണ്ടതാണ്. എൻഡോസ്കോപി, ബയോപ്സി, സി.ടി സ്കാൻ, പെറ്റ് സ്കാൻ എന്നിവയിലൂടെ രോഗം തിരിച്ചറിയാൻ സാധിക്കും.അന്നനാളത്തിലെ കാൻസർ രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ നൂതന ചികിത്സയാണ് തൊറൊക്കോസ്കോപ്പിക് ഈസോഫാജക്ടമി. മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ തൊറോക്കോസ്കോപ്പിക് ഈസോഫജക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി വരുന്നു. മധ്യകേരളത്തിൽ ആദ്യത്തെ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ട്മി ശസ്ത്രക്രിയ വിജയകരമായി നടത്തി ടീമും മാർ സ്ലീവാ മെഡിസിറ്റിയിലെ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗമാണ്.
തൊറോക്കോസ്കോപ്പിക് ഈസോഫജക്ടമി
അന്നനാളത്തെ ബാധിക്കുന്ന കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് നെഞ്ചിലൂടെ നടത്തുന്ന ഒരു കീഹോൾ ശസ്ത്രക്രിയയാണ് തൊറോക്കോസ്കോപ്പിക് ഈസോഫജക്ടമി. ചെറിയ മുറിവുകളിലൂടെ ക്യാമറ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതാണ് ഈ ആധുനിക ചികിത്സാ രീതി.നെഞ്ചിൽ ചെറിയ മുറിവുകൾ ഉണ്ടാക്കി അതിലൂടെ ക്യാമറയും പ്രത്യേക ശസ്ത്രക്രിയ ഉപകരണങ്ങളും പ്രവേശിപ്പിക്കുന്നു. ഇതിലൂടെ അന്നനാളത്തിലെ കാൻസർ ബാധിച്ച ഭാഗവും ചുറ്റുമുള്ള ലിംഫ്നോഡുകളും നീക്കം ചെയ്യാൻ സാധിക്കും.
സാധാരണ ശസ്ത്രക്രിയയിൽ നിന്നുള്ള വത്യാസം
സാധാരണയായി അന്നനാള ശസ്ത്രക്രിയയ്ക്ക് നെഞ്ചിൽ നീളത്തിൽ വലിയ മുറിവ് വേണ്ടി വരും . എന്നാൽ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമിയിലൂടെ വലിയ മുറിവ് ഒഴിവാക്കാൻ സാധിക്കും.പ്രായമായവർക്കുൾപ്പെടെ ഇതിനാൽ ഈ രീതിയിലുള്ള ശസ്ത്രക്രിയ ഏറെ അനുയോജ്യമാണ്. രോഗി വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യും. ന്യൂമോണിയ പോലുള്ള ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. ആശുപത്രിയിൽ താമസ സമയം കുറവ് മതി എന്നതും പ്രത്യേകതയാണ്. മറ്റ് പ്രത്യേകകൾ ചുവടെ.
- രക്തസ്രാവം കുറവ്
- വേദന കുറവ്
- ശ്വാസകോശ പ്രശ്നങ്ങൾ കുറവ്
തൊറോക്കോസ്കോപ്പിക് ഈസോഫജക്ടമിയുടെ പ്രധാന ഗുണങ്ങൾ
- വേഗത്തിൽ രോഗമുക്തി
- ആശുപത്രിയിൽ താമസ സമയം കുറവ്
- പ്രായമായവർക്കും സുരക്ഷിതം
- സങ്കീർണ്ണ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ ചെയ്യാം
അന്നനാളത്തിലെ കാൻസർ; സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജിയിലെ മറ്റ് ചികിത്സകൾ
വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘമാണ് സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിൽ ആധുനിക ശസ്ത്രക്രിയകൾ നയിക്കുന്നത്. താഴെ പറയുന്ന അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ശസ്ത്രക്രിയകളും സമഗ്ര ചികിത്സയും ലഭ്യമാണ്.
- അന്നനാളം
- ആമാശയം
- ചെറുകുടൽ & വലിയ കുടൽ
- റെക്ടം
- കരൾ
- പാൻക്രിയാസ് തുടങ്ങിയ ദഹനവ്യവസ്ഥയെ ബാധിക്കുന്ന എല്ലാ അവയവങ്ങളുടെയും കാൻസർ , കാൻസർ അല്ലാതെയുള്ള രോഗങ്ങൾ എന്നിവയ്ക്ക് ഓപ്പൺ ശസ്ത്രക്രിയകളും നൂതന കീ ഹോൾ ശസ്ത്രക്രിയയും ലഭ്യമാണ്.
